
കോഴിക്കോട് : വലിയങ്ങാടിക്ക് സമീപമുള്ള ആക്രിക്കടയിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. രണ്ടുലക്ഷം രൂപ വിലവരുന്ന ചെമ്പ് കമ്പിയും 6000 രൂപയും മോഷ്ടിച്ച പ്രതികളിൽ മുഖ്യപ്രതി അമ്പായിത്തോട് മനു ആനന്ദാണ് (23) പിടിയിലായത്. ടൗൺ പൊലീസും ടൗൺ അസി.കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഒറ്റപ്പാലത്ത് വച്ച് പിടികൂടിയത്.
ജനുവരി 23നായിരുന്നു മോഷ ണം. പ്രതിയ്ക്ക് കണ്ണൂർ ജില്ലയിലെ ചൊക്ലി സ്റ്റേഷനിലും മോഷണക്കേസുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ടൗൺ സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, മിജോ ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ സി അഭിലാഷ്, ജിത്തു, ശരത്, പ്രസാദ്, സിറ്റി ക്രൈം സ്ക്വാഡിലെ എം ഷാലു, സി കെ സുജിത് എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




