നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക്

തിരുവനന്തപുരം : മണിയൻപിള്ള രാജുവിന്റെ വാഹനം ഇടിച്ച് അപകടം. ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ ആയിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്.

മണിയൻപിള്ള രാജു ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. അപകടം ഉണ്ടാക്കിയ കാറുമായി എത്തുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.  നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top