HIGHLIGHTS : Shopkeeper remanded in custody for allegedly mentally abusing 17-year-old

പരപ്പനങ്ങാടി : ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കടയുടമയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പണം നഷ്ടപ്പെട്ടതായി ആരോപിച്ച് പതിനേഴുകാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കടയുടമയെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി ടൗണിലെ ചപ്പാത്തി കമ്പനി ഉടമ പി.ഒ. അബ്ദുല്‍ കരീം (51) നെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.ഐ. ക്ക് പുറമെ എസ്.ഐ. ബാബുരാജ്, ജെ.എസ്.ഐ.അക്ഷയ്, സി.പി.ഒ മാരായ പ്രദീഷ്, മുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു