Section

malabari-logo-mobile

ഇന്ത്യക്കാർ അടങ്ങുന്ന ചരക്ക് കപ്പൽ സൊമാലിയക്ക് സമീപത്തുവച്ച് ഹൈജാക്ക് ചെയ്തു

HIGHLIGHTS : Ship carrying 15 Indians hijacked near Somalia; INS with rescue mission

ന്യൂഡൽഹി: 15 ഇന്ത്യക്കാർ അടങ്ങുന്ന ചരക്ക് കപ്പൽ സൊമാലിയക്ക് സമീപത്തുവച്ച് ഹൈജാക്ക് ചെയ്തു. ബ്രസീലിലെ പോർട്ട് ഡി അക്കോയിൽ നിന്നും ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക്പോവുകയായിരുന്ന ചരക്ക് കപ്പലാണ് സൊമാലിയയുടെ കിഴക്കൻ തീരത്തു നിന്നും 300 നോട്ടിക്കൽ മൈൽഅകലെയായി ഹൈജാക്ക് ചെയ്യപ്പെട്ടത്.

എം.സി ലിലാ നോഫോക്ക് എന്ന ലൈബീരിയൻ പതാക വെച്ച ചരക്ക് കപ്പൽ ആണ് ഹൈജാക്ക്ചെയ്യപ്പെട്ടത്യുണൈറ്റഡ് കിങ്‌ഡം മാരിടൈം ഓപ്പറേഷൻ പോർട്ടലിലേക്ക് കപ്പൽ ജീവനക്കാർ ഹൈജാക്ക്ചെയ്യപ്പെട്ടത് അറിയിക്കുകയായിരുന്നു. ആറോളം ആയുധധാരികളായ ആളുകൾ ചേർന്നാണ് കപ്പൽ ഹൈജാക്ക്ചെയ്‌തിരിക്കുന്നത്.

sameeksha-malabarinews

കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നേവി കപ്പലുമായി വിവരവിനിമയ ബന്ധം ആരംഭിച്ചതായിഅറിയിച്ചു.

യു.കെയിൽ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവിക സേന മാരിടൈം പട്രോൾ യുദ്ധവിമാനത്തെയും.എൻ.എസ് ചെന്നൈയെയും കപ്പലിന് സമീപത്തേക്ക് അയച്ചിട്ടുണ്ട്.

നിലവിൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും മറ്റു ഏജൻസികളുടെയും റൻ നാഷണൽഫെസിലിറ്റിയുടെയും മറൈൻ നാഷണൽ ഫെസിലിറ്റിയുടെയും സഹകരണത്തോടുകൂടിയാണ്പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ നേവി അറിയിച്ചു.

അറേബ്യൻ കടലിൽ മാൾട്ടീസ് പതാക വെച്ച ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്യുന്ന സംഭവം ഉണ്ടായിദിവസങ്ങൾക്കുള്ളിലാണ് ഹൈജാക്കും നടന്നിരിക്കുന്നത്. ഇത് മേഖലയിൽ കടൽ കൊള്ളക്കാരുടെസാന്നിധ്യം വർദ്ധിക്കുന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞദിവസം ഉണ്ടായ ഹൈജാക്കുകളിൽ നിന്നും 18 കപ്പൽ ജീവനക്കാരെയും ഒരു ബൾഗേറിയൻരാജ്യക്കാരനെയും ഇന്ത്യ നാവിക സേന രക്ഷിച്ചിരുന്നു പരിക്കേറ്റ ഇവർ നിലവിൽ ചികിത്സയിലാണ്. .എൻ.എസ് കൊച്ചിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!