കോഴിക്കോട്: വിപി സുഹറയുടെ പരാതിയിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. ഒരു ചാനൽ ചർച്ചയ്ക്കിടയിലെ അധിക്ഷേപ പരാമർശത്തിലെ പരാതിയെ തുടർന്ന് നടക്കാവ്പൊലീസാണ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. വനിത അവകാശ പ്രവർത്തക വി പി സുഹറയാണ് ഉമർഫൈസിക്കെതിരെ പരാതി നൽകിയത്. പ്രധാനമായും രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ്കേസെടുത്തിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ്ചുമത്തിയിരിക്കുന്നത്. ഐ പി സി 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചാനൽ ചർച്ചക്കിടെതട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്.
സി പി എം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനക്ക് പിന്നാലെ നടന്ന ചാനൽചർച്ചക്കിടെയായിരുന്നു സമസ്ത നേതാവിന്‍റെ വിവാദ പരാമർശം. ഒക്ടോബർ മാസത്തിലായിരുന്നുടെലിവിഷൻ ചർച്ച നടന്നത്. തട്ടമിടാത്ത സ്ത്രീകളെ ഉമർ ഫൈസി അവഹേളിച്ചെന്ന് ചൂണ്ടികാട്ടി വി പി സുഹറകഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം തന്നെ പരാതി നൽകുകയും ചെയ്തിരുന്നു. കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർക്കാണ് വി പി സുഹറ പരാതി നൽകിയത്. മാസങ്ങൾക്ക് ശേഷമാണ് സുഹറയുടെപരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹറ പലവട്ടം രംഗത്തെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



