HIGHLIGHTS : Shigella, a student of Thrissur Government Engineering College; Kalothsavam postponed

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാന്‍ പെണ്‍കുട്ടിയെ കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രോഗ ലക്ഷണങ്ങളുള്ളവര്‍ വേഗത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധയുണ്ടാകാനുള്ള കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചുവരുകയാണ്.
