ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദര്‍ (21) നെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ലാറ്റില്‍ നിന്നും ബിദിഷയുടെ ആത്മഹത്യ കുറിച്ച് കണ്ടെത്തിയിട്ടുണ്ട്.
നാല് മാസം മുമ്പാണ് ബിദിഷ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




