
മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ല്‍ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുന്‍പെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്.
‘എന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ശോഭന അഭിനയിച്ചിട്ടുള്ളത്. ഒന്ന് ഉള്ളടക്കം, ഒന്ന് മഴയെത്തും മുന്‍പേ. ഈ രണ്ട് സിനിമകളിലും ഏറ്റവും പ്രധാനപ്പെട്ട ഫീമെയില്‍ ക്യാരക്ടര്‍ ശോഭന ആയിരുന്നില്ല. മഴയെത്തും മുന്‍പെയില്‍ ആനിയാണ്. ഉള്ളടക്കത്തില്‍ അമലയാണ് അതിലെ സെന്‍ട്രല്‍ ഫീമെയില്‍ ക്യാരക്ടര്‍. ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ ലെക്കേഷനില്‍ വന്നപ്പോഴോ തന്റെ റോളിനേക്കാള്‍ വലുത് മറ്റേ കുട്ടിയുടേതാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആര്‍ടിസ്റ്റിന്റെ മഹത്വമാണ് അത്. അതിന് കാരണം അവര്‍ക്ക് അവരിലുള്ള കോണ്‍ഫിഡന്‍സാണ്. തനിക്ക് രണ്ട് സീനായാലും അതില്‍ തന്റെ പെര്‍ഫോമന്‍സ് എങ്ങനെയായിരിക്കും എന്ന കോണ്‍ഫിഡന്‍സ് ശോഭനയ്ക്കുണ്ട്.
ചെറിയ റോളല്ല അവരുടേത്. നല്ല ക്യാരക്ടര്‍ തന്നെയാണ്. എന്നാല്‍ പോലും കംപയര്‍ ചെയ്യുമ്പോള്‍ മറ്റേ കഥാപാത്രത്തിനാണല്ലോ അവസാനമെത്തുമ്പോള്‍ പ്രാധാന്യമുണ്ടാവുക. ശോഭന മാത്രമല്ല അക്കാലഘട്ടത്തിലെ മിക്കവര്‍ക്കും അവരിലുള്ള കോണ്‍ഫിഡന്‍സ് കൊണ്ടാകും ഇത്തരം കാര്യങ്ങളിലൊന്നും ഒരു ഇന്റര്‍ഫിയറന്‍സും ഉണ്ടാവില്ല. നമുക്ക് ടെന്‍ഷന്‍ തരില്ല. വരുന്നു, അഭിനയിക്കുന്നു, പോകുന്നു എന്നതായിരുന്നു രീതി.
ആനിയും അങ്ങനെ തന്നെ. അമ്മയാണെ സത്യം കഴിഞ്ഞിട്ട് രണ്ടാമത്തെ സിനിമയില്‍ മമ്മൂക്കയുടെ കൂടെയാണ് അഭിനയിക്കുന്നത്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ആനിയുടെ മാത്രം സീനായിരുന്നു എടുത്തത്. മമ്മൂക്ക ജോയിന്‍ ചെയ്യുന്ന ദിവസം ആനി ഭയങ്കര ടെന്‍ഷനിലായിരുന്നു. മമ്മൂക്ക കുഴപ്പക്കാരനല്ല എന്നൊക്കെ .പറഞ്ഞ് ഞാന്‍ സമാധാനിപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




