ഷവര്‍മകഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

shavarmaതിരു: തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കം. മരണപ്പെട്ട വിദ്യാര്‍ത്ഥി സച്ചിന്‍ മാത്യുവിന്റെ അമ്മ സിസി റോയിയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പോലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

സച്ചിന്‍ ബാംഗ്ലൂരിലേക്ക് പോകുന്ന വഴി വഴുതക്കാട്ടെ ‘സാല്‍വ കഫേ’ യില്‍ നിന്നാണ് 2012 ജൂലൈ 10 ന് രാത്രി ഷവര്‍മ വാങ്ങിയത്. തുടര്‍ന്ന് ബസില്‍ വെച്ച് ഷവര്‍മ കഴിച്ച സച്ചിന് പുലര്‍ച്ചെ ബാംഗ്ലൂരിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് വിസികെ പ്ലാസയിലെ മുറിയിലെത്തിയ സച്ചിനെ 14 ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതെ ദിവസം സാല്‍വ കഫേയില്‍ നിന്നും ഷവര്‍മ കഴിച്ച നടന്‍ ഷോബി തിലകനും കുടുബത്തിനു ഭക്ഷ്യവിഷബാധയോറ്റിരുന്നു.

 

Share news
error: Content is protected !!
Scroll to Top