പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന് 340 ചാട്ടയടി

imagesറിയാദ് : സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇരുപത്തിയാറുകാരനായ സൗദി യുവാവിന് 340 ചാട്ടവാറടി. സൗദി കോടതിയാണ് യുവാവിന് ശിക്ഷവിധിച്ചത്.

പെണ്‍കുട്ടിയുമായി സോഷ്യല്‍സെറ്റ് വഴി അടുപ്പം സ്ഥാപിച്ച യുവാവ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ യുവാവിന്റെ ആവശ്യം പെണ്‍കുട്ടി തള്ളുകയായിരുന്നു.

പെണ്‍കുട്ടി വഴങ്ങില്ലെന്ന് മനസിലായതോടെ യുവാവ് പെണ്‍കുട്ടിയോട് ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഭീഷണി സഹിക്കാന്‍ കഴിയാതായതോടെയാണ് പെണ്‍കുട്ടിയും കുടുംബവും പോലീസിനെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top