ആരോടും അമര്‍ഷമില്ല;ശശി തരൂര്‍

കൊച്ചി: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും തനിക്ക് അമര്‍ഷം ഇല്ലെന്ന് ഡോ.ശശി തരൂര്‍ എംപി. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെ എന്നും തരൂര്‍ പറഞ്ഞു. ഏത് ജില്ലയില്‍ പരിപാടികള്‍ക്ക് പോകുമ്പോഴും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി സി സി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും എന്നാല്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അറിയിക്കേണ്ടതില്ലെന്നും ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ വിവാദം ഉണ്ടായിരിക്കാം പക്ഷേ അതൊന്നും ഞാന്‍ ഉണ്ടാക്കിയതല്ല ഇന്നത്തെ പരിപാടിയില്‍ കെപിസിസി പ്രസിഡണ്ട് വരുന്നില്ല എന്നാണ് അറിഞ്ഞത് അദ്ദേഹം ചില അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ സൂമില്‍ പങ്കെടുക്കും എന്നാണ് അറിയുന്നത് .പരിപാടിയുടെ സംഘാടകര്‍ ഞാനല്ല. ക്ഷണിച്ച് സമയത്ത് വന്ന് മടങ്ങും അല്ലാതെ ആരെയും കാണാതിരിക്കുന്ന പ്രശ്‌നമൊന്നുമില്ല .മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്‍ട്ടിനിലെ കുട്ടികളൊന്നുമല്ലല്ലോ എന്നും ശശി തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ ശശി തരൂര്‍ വിവാദങ്ങളുടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈനായാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുക. വൈകീട്ടാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം നടക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ മുന്നേറ്റം നടത്തുന്ന ശശിതരൂരിനെ തള്ളണോ കൊള്ളണോ എന്ന ചര്‍ച്ചക്കിടയില്‍ ആണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് അദേഹത്തെ കൊച്ചി ഇറക്കുന്നത്.

Share news
error: Content is protected !!
Scroll to Top