കൊച്ചി :ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മവും അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കും ജാമ്യമില്ല. ഇവരുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി.
അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരുടെ ജാമ്യഹര്‍ജി തള്ളിയിരിക്കുന്നത്.
ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാംപ്രതി. അമ്മ സിന്ധു ,സഹോദരന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ ഷാരോണ്‍ വധക്കേസിലെ രണ്ടുമൂന്നു പ്രതികളാണ് .ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിക്കുന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
കോളേജ് വിദ്യാര്‍ത്ഥിയായ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്. കഷായം കുടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്.




