സ്വര്‍ണ്ണ വിലയില്‍ ചെറിയ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4885 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന് 38,840 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു .എന്നാല്‍ ഇന്നലെ പത്തുരൂപ കുറയുകയും ചെയ്തിരുന്നു.ഇതോടെ ഇന്നലെ സ്വര്‍ണ്ണവില ഒരു പവന് 38,760 രൂപയായിരുന്നു.

Share news
error: Content is protected !!
Scroll to Top