ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന് വീരമൃത്യു .പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത് .ഇന്നലെയാണ് ആക്രമണമുണ്ടായത്

മൃതദേഹം ബുധനാഴ്ച വൈകിട്ട്

ഹക്കീം 2007ലാണ് സിആര്‍പിഎഫ് ചേരുന്നത് .രണ്ടുവര്‍ഷമായി ചത്തീസ്ഗഡില്‍ ആണുള്ളത്
202 കോബ്ര യൂണിറ്റിലെ ഹവില്‍ദാര്‍ ആണ് ഹക്കീം.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സിആര്‍പിഎഫ് പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെ ഇന്നലെ വൈകിട്ടോടെയാണ് നക്‌സലൈറ്റുകളുടെ വെടിവെപ്പ് ഉണ്ടായത്.ഈ വെടിവെപ്പിലാണ് ഹക്കിം വീരമൃത്യു വരിച്ചത്.

ജനുവരിയില്‍ ഹക്കീം നാട്ടില്‍ വരാനിരിക്കെയാണ് വീരമൃത്യുവരിച്ചത്. ഭൗതികശരീരം വൈകീട്ട് ആറരയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും ഏഴരയോടെ ധോണിക്ക് അടുത്തുള്ള റെയില്‍വേ കോളനിയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ 9 മണിക്ക് മിനി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഭാര്യ റംസീന.മക്കള്‍;അഫ്ഷീന്‍ ഫാത്തിമ.

Share news
error: Content is protected !!
Scroll to Top