ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിലാണ് മുകള്‍ നിലയിലെ താമസക്കാര്‍ അപകടത്തില്‍പ്പെട്ടത്.
തീപിടിത്തത്തില്‍ കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
ഇന്‍വെര്‍ട്ടര്‍ ഫാക്ടറിയിലുണ്ടായ തീ ഉടന്‍ തന്നെ കുടുംബം താമസിച്ചിരുന്ന മുകള്‍ നിലയിലേക്കും പടരുകയായിരുന്നുവെന്ന് ഫിറോസാബാദ് പോലീസ് സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു.
18 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ഏകദേശം രണ്ടര മണിക്കൂറെടുത്തു, തിരക്കേറിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രയത്‌നം ചെയ്യേണ്ടി വന്നതായി തിവാരി പറഞ്ഞു.
ഫാക്ടറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദു:ഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.




