കോഴിക്കോട്: ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. രാമനാട്ടുകര വൈദ്യരങ്ങാടി തൈക്കണ്ടി കുഞ്ഞുമുഹമ്മദിന്റെ മകന്‍ അഷറഫ് (39) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫൈജാസിനാണ് പരുക്കേറ്റത്.
പന്തീരാങ്കാവ് ദേശീയപാത ബൈപ്പാസ് കൊടല്‍ നടക്കാവ് നോര്‍ത്തിലാണ് അപകടം. പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പൂളേങ്കര പെട്രോള്‍ പമ്പിന് അടുത്തു വച്ചാണ് അപകടമുണ്ടായത്.
ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഷറഫ് മരണപ്പെടുകയായിരുന്നു.




