തിരുവനന്തപുരം:ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ നടത്തിയ ആത്മഹത്യാശ്രമം നാടകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം.
ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനുള്ള നാടകം ആകാം ആത്മഹത്യാശ്രമം എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വിലയിരുത്തല്‍. അതേസമയം ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എസ് പി ഡി.ശില്‍പാ അറിയിച്ചു.
ശുചിമുറിയിലെ ലായനി കഴിച്ചു എന്നാണ് അവര്‍ പറഞ്ഞത്.ഇതേ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ചര്‍ദ്ദിച്ചു കളയാനുള്ള മരുന്ന് നല്‍കി. പ്രശ്‌നമില്ലെന്നും നില തൃപ്തികരമാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു .
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ സിയുവില്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.
അതേസമയം ഗ്രീഷ്മയെ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വേറൊരു ശുചി മുറിയിലേക്ക് കൊണ്ടുപോയ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.
മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ് പി അറിയിച്ചു.
ഗ്രീഷ്മ അണുനാശിനി കുടിക്കാന്‍ ഇടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി വ്യക്തമാക്കി.
ശില്പ തന്നെയാണ് ലായനി കുടിച്ച കാര്യം പറഞ്ഞത് .വിവരമറിഞ്ഞ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നിലവില്‍ ഗ്രീഷ്മയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ബന്ധുക്കളെ പ്രതിചേര്‍ത്തിട്ടില്ല. അവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ് പി വ്യക്തമാക്കി.



