ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ അറസ്റ്റില്‍

തിരുവനന്തപുരം:ഷാരോണ്‍ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത് .ഗ്രീഷ്മയുടെ മൊഴി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്.

ഇന്ന് രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ശുചിമുറിയിലെ ലായനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍തന്നെ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ അറിയിച്ചു .

ഗ്രീഷ്മയുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ് . അമ്മ, അച്ഛന്‍ ,അമ്മാവന്‍ എന്നിവരെ വ്യത്യസ്ത ഇടങ്ങളില്‍ വെച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്

അതെസമയം മകന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാരോണിനെ കുടുംബം.

 

Share news
error: Content is protected !!
Scroll to Top