നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി

കൊച്ചി:നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് രണ്ടുപേരോടും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന വേണ്ടി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.തുടരന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തെളിവു മറച്ചുവെച്ചു എന്നതാണ് ശരത്തിനെതിരെ ഉള്ള കേസ്.കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചതിനുശേഷം പ്രതികള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തും .

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ പ്രതികള്‍ അപേക്ഷ നല്‍കിയിരുന്നു എങ്കിലും അത് തള്ളുകയായിരുന്നു .

 

Share news
error: Content is protected !!
Scroll to Top