Section

malabari-logo-mobile

പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്;ഹരീഷ് പേരടി

HIGHLIGHTS : Time has come to include love in the curriculum...Love is politics Harish Peradi.

പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

sameeksha-malabarinews

പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു…പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല…പ്രണയത്തെ പഠിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ആധുനിക മനുഷ്യനാവുന്നുള്ളു…ശാസ്ത്രത്തെ മനസ്സിലാക്കാന്‍ പോലും പ്രണയം അത്യാവിശ്യമാണ്…ദൈവവും ദൈവവമില്ലായമയും പ്രണയമാണ്…പ്രണയമില്ലാതെ മനുഷ്യന്‍ എന്ന ജന്തുവിന് ജീവിക്കാന്‍ പറ്റില്ലാ…പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവന്‍,അവള്‍ പഠിച്ചേ പറ്റു…പ്രണയം പഠിക്കാത്തവന് പ്രണയിക്കാന്‍ അവകാശമില്ലാ എന്നും അവന്‍,അവള്‍ പഠിച്ചേ മതിയാകു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!