Section

malabari-logo-mobile

പൊന്നാനി ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍; സ്വിച്ച് ഓണ്‍ കര്‍മം നവംബര്‍ നാലിന്

HIGHLIGHTS : Ponnani Electric Vehicle Charging Station; Switch on Karma on November 4th

പൊന്നാനി: ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നവംബര്‍ നാലിന് രാവിലെ 10.30ന് പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. പൊന്നാനി സബ് സ്റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. ജില്ലയില്‍ 122 ഇടങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നവംബര്‍ നാലിന് രാവിലെ 10.30ന് മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്‌സറ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങ് ഓണ്‍ലൈനിലൂടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, രാഹുല്‍ ഗാന്ധി, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവരും ജില്ലയിലെ എം.എല്‍.എമാരും പങ്കെടുക്കും.

sameeksha-malabarinews

നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൊന്നാനി, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തനസജ്ജമാകും. ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും 119 മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളും സ്ഥാപിതമാകും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!