Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പുനര്‍മൂല്യനിര്‍ണയ ഫലം

HIGHLIGHTS : Calicut University News; Revaluation result

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ റഗുലര്‍ (സിബിസിഎസ്എസ് യുജി) 2019 പ്രവേശനം  ഏപ്രില്‍ 2022, സിയുസിബിസിഎസ്എസ് യുജി 2015,  2016-2018 പ്രവേശനം ഏപ്രില്‍ 2021, 2014 പ്രവേശനം  ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

ബി.സി.എ.സീറ്റൊഴിവ്

മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍  ബി.സി.എ. സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട് പ്രവേശന നടപടികള്‍ നവംബര്‍ ഒന്നിന് തുടങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം.  സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് ഹാജരാകണം.

കാലിക്കറ്റിലെ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രിക സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച മുഴുവന്‍ പെന്‍ഷന്‍കാരും എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ ജീവല്‍പത്രികയോടൊപ്പം പുനര്‍വിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 20. നവംബര്‍ രണ്ട് മുതല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. ഈ വര്‍ഷവും  ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം വഴി ജീവല്‍ പത്രിക സമര്‍പ്പിക്കാം.  യഥാസമയം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവരുടെ പെന്‍ഷന്‍ മാത്രമേ   ഡിസംബര്‍ മുതല്‍ ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് നേരിട്ടും സര്‍വകലാശാല വെബ്‌സൈറ്റിലെ  പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ നിന്നും ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!