കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു;5 പേര്‍ പിടിയില്‍

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനാക്കിയശേഷമായിരുന്നു തട്ടിക്കൊണ്ടു പോകല്‍. മര്‍ദ്ദിച്ച 5 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി.

മര്‍ദ്ദനമേറ്റ കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ട് പുറം നെല്ലി കൊട്ട് സ്വദേശി ഇര്‍ഷാദുല്‍ ഹാരിസിനെതിരെ കോഴിക്കോട് മെഡിക്കല്‍ ജോളേജ് പൊലീസ് സ്റ്റേഷനില്‍ പതിനഞ്ചുകാരിയെ ഉപദ്രവിച്ചെന്ന പരാതി ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി 10:30 ഓടെ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനാക്കിയശേഷം കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. രണ്ട് സ്‌കൂട്ടറിലായി നാല് പേര്‍ ചേര്‍ന്ന് പടനിലം എന്ന സ്ഥലത്തേക്ക് എത്തിച്ചു വീണ്ടും മര്‍ദിക്കുകയായിരുന്നത്രെ .തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പൊലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത് .

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാലുപേര്‍ പിടിയിലായിട്ടുണ്ട്.നിഖില്‍ നൈനാസ് (22)മുഹമ്മദ് അനസ് (26)ശംസീര്‍ പി (23)മുഹമ്മദ് ശാമില്‍ (18)ജാസിര്‍ ഹുസൈന്‍ (25) എന്നിവര്‍ ആണ് പിടിയിലായത് .ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇര്‍ഷാദുല്‍ ഹാരിസ് (34) നെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു.

Share news
error: Content is protected !!
Scroll to Top