എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ്ബ്യൂറോയില്‍

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ്ബ്യൂറോയില്‍. പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെതുടര്‍ന്നുവന്ന ഒഴിവിലേക്കാണ് ഗോവിന്ദന്‍ മാഷെ തിരഞ്ഞെടുത്തത്.

ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ രോഗാവസ്ഥ മൂലം കഴിയാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

നിലവില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദന്‍മാസ്റ്റര്‍. യെച്ചൂരിയാണ് സി സി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രഖ്യാപം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top