ഓഹരി ഇടപാട്: 24 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ പിടി യില്‍

തൃക്കാക്കര: ഓഹരിവ്യാപാരത്തിലൂടെ അധികവരുമാനം വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിയില്‍നി ന്ന് 24 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ കൊട്ടാര കുന്നുമ്മല്‍ വീട്ടില്‍ നൗഷാദ് (45), കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (23) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് പിടികൂടിയത്.

സമൂഹമാധ്യമംവഴി പരിചയപ്പെട്ടശേഷം ഫോറെക്‌സ് ഇടപാടില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഡിസംബര്‍ 10 മുതല്‍ 27 വരെ 24.25 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തത്. ലാഭവിഹിതം ലഭിക്കാതായപ്പോള്‍ പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍, എസ്ഐ ബദര്‍, സീനിയര്‍ സിപിഒ ജോണ്‍ എബ്രാഹം. വി നു, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top