സാരി കുടുങ്ങി ബൈക്കില്‍ നിന്നും വീണ വയോധികയ്ക്ക് ഗുരുതര പരിക്ക്

കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി നില ത്തുവീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്. കോട്ടക്കല്‍ തോക്കോ മ്പാറ കോടിയേരി പരേതനായ ഗോപാലന്റെ ഭാര്യ ബേബി (65)ക്കാണ് പരിക്കേറ്റത്.

വെള്ളി രാവിലെ എട്ടോടെ മകന്‍ എബിനോടൊപ്പം ചങ്കുവെട്ടിയിലെ ജോ ലിസ്ഥലത്തേക്ക് പോകുമ്പോഴാ ണ് അപകടം. തൃശൂര്‍-കോഴി ക്കോട് ദേശീയപാതയില്‍ ചങ്കു വെട്ടി ഭാഗത്തുവച്ച് ബൈക്കിന്റെ ചങ്ങലയില്‍ സാരിത്തുമ്പ് കുടു ങ്ങി ബേബി പിറകിലേക്ക് തെറി ച്ചുവീഴുകയായിരുന്നു. നിയന്ത്ര ണം നഷ്ടപ്പെട്ട് ബൈക്കും മറിഞ്ഞു.

അപകടത്തില്‍ തലയ്ക്ക് ഗുരുതര മായി പരിക്കേറ്റ ബേബിയെ നാട്ടു കാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ പെരിന്തല്‍മണ്ണയി ലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചങ്കുവെട്ടിയിലെ കാന്റീന്‍ ജീവനക്കാരിയാണ് ബേബി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top