എം.കെ ഹാജിയുടെ ജീവിതം ലോകത്തിന് മാതൃക: ശശി തരൂര്‍

HIGHLIGHTS : MK Haji's life is an example for the world: Shashi Tharoor

തിരൂരങ്ങാടി: എം.കെ ഹാജിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചരിത്ര പുരുഷനനാണ് എം.കെ ഹാജി. സത്യസന്ധനായ ബിസിനസുകാരനായിരുന്നു അദ്ധേഹം. സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്ത ബിസിനസുകള്‍ അദ്ധേഹം ഒഴിവാക്കി. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന നേതാവാണ് എം.കെ ഹാജി. മത സൗഹാര്‍ദ്ദത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചു. ഇടകലര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച എം.കെ ഹാജി ഏറ്റവും മികച്ച മതേതര വാതിയും സാമുദായിക ഐക്യവും പരസ്പര സ്‌നേഹവും കാത്തു സൂക്ഷിച്ച നേതാവുമായിരുന്നു എം.കെ ഹാജിയെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തിന് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വികസനവും വിദ്യഭ്യാസവുമാണെന്നും എം.കെ ഹാജി അത് മുന്നേ കാണിച്ചു തന്നിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എം.കെ ഹാജിയുടെ മകനും യത്തീംഖാന സെക്രട്ടറിയുമായ എം.കെ ബാവ അധ്യക്ഷനായി. പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.പുസ്തക രചയിതാവ് ഇബ്രാഹീം പുനത്തില്‍ എം.കെഹാജി പുസ്തകത്തെ പരിചയപ്പെടുത്തി. അഡ്വ.പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, പി.കെ അബ്ദുറബ്ബ്, എം.എ ഖാദര്‍, സലീം കരുരുവമ്പലം, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി പ്രസംഗിച്ചു.

sameeksha-malabarinews

ഉച്ചക്ക് ശേഷം നടന്ന സെമിനാര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ.ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷനായി. മലബാര്‍ സാമൂഹ്യ മുന്നേറ്റം എന്ന വിഷയത്തില്‍ അജിത് കൊളാടി, സഹവര്‍ത്തിത്വത്തിന്റെ തിരൂരങ്ങാടി മാതൃക എന്ന വിഷയത്തില്‍ ഹസീം ചെമ്പ്ര ക്ലാസ്സെടുത്തു.
പ്രൊഫ.എന്‍.വി അബ്ദുറഹ്മാന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.എം.എ ജലീല്‍, സി.എച്ച് അബൂബക്കര്‍, ഡോ.കെ അലവി എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!