വാഹനങ്ങള്‍ വീട്ടിലേക്ക് എത്താന്‍ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വര്‍ഷങ്ങളായി വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാന്‍ ഒരു ഇലക്ട്രിക്ക് വീല്‍ചെയറും ഇവര്‍ക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങള്‍ നവകേരള സദസ്സില്‍ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇവരുടെ പ്രയാസങ്ങള്‍ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




