പരപ്പനങ്ങാടി തയ്യിലപ്പടിയില്‍ കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവര്‍ന്നു

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയില്‍ കടക്കാരനെ കബളിപ്പിച്ച് പണവും സാധനങ്ങളും കവര്‍ന്നു.കഴിഞ്ഞ ദിവസം 2.50നും 3 മണിക്കുമിടയിലാണ് സംഭവം.

കടയിലേക്ക് സര്‍ബത്ത് ചോദിച്ച് വന്ന മൂന്ന് ചെറുപ്പക്കാര്‍ സര്‍ ബത്ത് വാങ്ങി കുടിക്കുന്നതിനിടയില്‍ മുന്നാമന്‍ അകത്ത് കയറി മേശയില്‍ നിന്ന് പണം എടുക്കുന്നതും സാധനങ്ങള്‍ പോക്കറ്റിലാക്കുന്നതും കടയിലേcctv പതിഞ്ഞിട്ടുണ്ട്. കടയില്‍ അന്ന് കച്ചവടം ചെയ്ത് ലഭിച്ച പതിനായിരത്തോളം രൂപയും നിരവധി സാധനങ്ങളും നഷ്ടപെട്ടിട്ടുണ്ട്.സംഭവത്തില്‍ കടയുടമ പോലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top