ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്;ശസ്ത്രക്രിയ നടത്തി

ലോസ് ഏഞ്ചല്‍സില്‍ ഷൂട്ടിങ്ങിനിടെ മൂക്കിന് പരിക്കേറ്റ സൂപ്പര്‍ താരം ഷാരൂഖ് ഖാന് അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തി.

ഷൂട്ടിങ്ങിനിടെ ഖാന്റെ മൂക്കിന് പരിക്കേറ്റ് രക്തസ്രാവം തുടങ്ങിയിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു, രക്തസ്രാവം തടയാന്‍ ചെറിയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. അതെസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് ഖാന്‍ ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

അഭിനയത്തിനിടെ പരിക്കേറ്റ് നേരത്തെ താരത്തിന്റെ കാല്‍മുട്ടിനും തോളിനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡിങ്കി’യും അറ്റ്‌ലി ചിത്രം ‘ജവാനും’ എന്നീ രണ്ട് ചിത്രങ്ങളിലാണ് ഷാരൂഖ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതെസമയം ഏത് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top