Section

malabari-logo-mobile

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഷഹാന ഫര്‍വീന്‍

HIGHLIGHTS : Shahana Farveen entered the India Book of Records

പരപ്പനങ്ങാടി : അറബിക് കാലിഗ്രഫിയില്‍ കഴിവ് തെളിയിച്ച് സി.പി ഷഹാന ഫര്‍വീന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്ത തരത്തില്‍ 18 അറബിക് കാലിഗ്രഫിയാണ് ഷഹാന ഫര്‍വീന്‍ ചെയ്തു തീര്‍ത്തത്.

അല്ലാഹുവിന്റെ നാമങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍, ആയത്തുല്‍ ഖുര്‍സിയ്യ്, ദിക്‌റുകള്‍ തുടങ്ങി അതി മനോഹരങ്ങളായ കാലിഗ്രഫികള്‍ മിനിറ്റുകള്‍ കൊണ്ട് എഫോര്‍ ഷീറ്റില്‍ പകര്‍ത്തിയാണ് ഷഹാന ഫര്‍വീന്‍ കഴിവ് തെളിയിച്ചത്.

sameeksha-malabarinews

ചെട്ടിപ്പടി ആലുങ്ങല്‍ബീച്ചിലെ ചീരാമന്റെപുരക്കല്‍ ദിറാര്‍ കോയ റസീന ദമ്പതികളുടെ മകളാണ് ഷഹാന ഫര്‍വീന്‍. ചെറുപ്പം മുതലേ വരയില്‍ താല്‍പര്യമുള്ള ഷഹാന ഫര്‍വീന്‍ കൊവിഡ് സമയത്താണ് കാലിഗ്രഫിയില്‍ എത്തിച്ചേര്‍ന്നത്.

കോഴിക്കോട് അല്‍സലാമയിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഷഹാന ഫര്‍വീന്‍ മദ്റസ പ്ലസ് വണ്‍ വരെ പഠിച്ചത് പുതുക്കുളം ഹയാത്തുല്‍ ഇസ്ലാം മദ്‌റസയിലാണ്. സ്‌കൂള്‍ പത്താം ക്ലാസ് വരെ താനൂര്‍ എച്ച്.എസ്.എം സ്‌കൂളിലാണ് പഠിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!