Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ടോക്കണ്‍ രജിസ്ട്രേഷന്‍

HIGHLIGHTS : Calicut University News; Token Registration

ടോക്കണ്‍ രജിസ്ട്രേഷന്‍

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2022 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം 16 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

sameeksha-malabarinews

ലോഗോ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ലോഗോ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഉചിതമായ ലോഗോകള്‍ ഡയറക്ടര്‍, കായിക പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ഡിസംബര്‍ 17-ന് അഞ്ച് മണിക്കകം നല്‍കണം.

പൊസിഷന്‍ ലിസ്റ്റ്

ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം (ഓണേഴ്‌സ്), ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ നിശ്ചിത ഫീസടച്ച് ബി.കോം. വിഭാഗത്തില്‍ അപേക്ഷ നല്‍കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതം അപേക്ഷിക്കണം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!