Section

malabari-logo-mobile

മുന്‍ കെ പി സി സി അംഗം പി ബാലകൃഷ്ണമേനോന്‍ നിര്യാതനായി

HIGHLIGHTS : Former KPCC member P Balakrishna Menon passed away

പരപ്പനങ്ങാടി : മുന്‍ കെ. പി. സി. സി. മെമ്പറും കല സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നെടുവ സ്വദേശി സി. പി. ബാലകൃഷ്ണ മേനോന്‍ (92) നിര്യാതനായി. പ്രധാനാധ്യാപകനായി സര്‍വീസില്‍ നിന്ന് വിരമിച്ച സി. പി. നെടുവയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു .
മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍, പ്രിയദര്‍ശിനി ഫൗണ്ടെഷന്‍ മുഖ്യ രക്ഷാധികാരി, കവി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: പരേതയായ മണിയില്‍ സരോജിനി ടീച്ചര്‍. മക്കള്‍: സന്തോഷ്‌കുമാര്‍ (എല്‍ ഏന്‍ഡ് ടി, റിയാദ്), അനിത (റിട്ടയേര്‍ഡ് അദ്ധ്യാപിക, അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്ററി സ്‌കൂള്‍). മരുമക്കള്‍: നാരായണന്‍ നമ്പ്യാര്‍, രജനി (അദ്ധ്യാപിക, എസ്എന്‍എംഎച്എസ്എസ്, പരപ്പനങ്ങാടി).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!