ഷെഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ

തിരുവനന്തപുരം: ഷെഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭയോഗ തീരുമാനം. സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ്ണ് ഷഹല മരിച്ചത്.

സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കയ്യില്‍ നിന്നും തെറിച്ചുപോയ ബാറ്റ് തലയില്‍ വീണ് പരിക്കേറ്റാണ് ആലപ്പുഴ നൂറനാട് പുതുവള്ളം വിനോദ് ഭവനില്‍ സന്തോഷിന്റെ മകന്‍ നവനീത് മരിച്ചത്. ചുനക്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.

ഈ രണ്ടു കുടുംബത്തിനുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top