സിനിമാ ലൊക്കേഷനുകളിലേക്ക് ഷാഡോ പോലീസും

കൊച്ചി:  ലൊക്കേഷനുകളില്‍ ന്യൂ ജെന്‍ ലഹരി ഉപയോഗം വ്യാപിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ പരിശോധന കര്‍ശനമാക്കാനൊരുങ്ങി എക്‌സൈസും പോലീസും. പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. ഇനി മുതല്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാനിദ്ധ്യമുണ്ടാകും. സിനിമാരംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ ഉപയോഗവും അവ വരുന്ന വഴികളെ കുറിച്ചും അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി സിനമാ വ്യവസായത്തെ ബാധിക്കുന്ന തരത്തില്‍ ലഹരി ഉപഭോഗം സെറ്റുകളില്‍ വര്‍ദ്ധിച്ചുവരുന്നതായ ആക്ഷേപം ഉയര്‍ന്നു കേള്‍ക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് തങ്ങളുടെ കയ്യിലുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. സിനിമാ താര സംഘടനയായ എഎംഎംഎയുടെ യോഗത്തിലും ലഹരി ഉപയോഗത്തെ കുറിച്ച് രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു.

photo courtesy: reporter live

Share news
error: Content is protected !!
Scroll to Top