പാളയം മസ്ജിദും ഗണപതി ക്ഷേത്രവും ഒരേ മതില്‍ പങ്കിടുന്ന എന്റെ കേരള സ്റ്റോറി ട്വീറ്റ് ചെയ്ത് റസൂല്‍ പുക്കുട്ടി

കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്ന സമയത്ത് ശക്തമായ ട്വീറ്റുമായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും. തിരുവനന്തപുരത്തെ പാളയം മസ്ജിദും, ഗണപതി ക്ഷേത്രവും ഓരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്ന ചോദ്യമാണ് മൈ കേരള സ്‌റ്റോറിയെന്ന ഹാഷ് ടാഗോടെ അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം 2022 ജനുവരിയില്‍ കായംകുളം ചേരാവള്ളി മസ്ജിദില്‍ വെച്ച് നടന്ന ഹിന്ദു മതാചാരപ്രകാരമുള്ള കല്യണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശസ്ത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ തന്നെ രംഗത്തെത്തിയിരുന്നു. കോമ്രൈഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച് ചേരാവള്ളി കല്യാണവുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് ഏആര്‍ റഹ്‌മാന്‍ തന്റെ ഓഫീഷ്യല്‍ ട്വീറ്റര്‍ പേജിലുടെ ഷെയര്‍ ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top