സിനിമ മേഖലയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞദിവസം നടന്‍ ടിനിടോം നടത്തിയ പ്രസ്താവന തള്ളി ധ്യാന്‍ ശ്രീനിവാസന്‍. ‘ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കില്‍ അവന്‍ ഉപയോഗിക്കില്ല’ എന്നാണ് ധ്യാന്‍ പറഞ്ഞത്.
കഴിഞ്ഞദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് ടിനി ടോം സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് പറഞ്ഞിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്.16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരുമകനെയുളളുവെന്നും ടിനി ടോം പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന ഒരു നടനെ ഈ അടുത്തു കണ്ടെന്നും അദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല് അടുത്തത് എല്ലും പൊടിയും അതുകൊണ്ട് കലയായിരിക്കണം ലഹരിയെന്നും ടിനി ടോം പറഞ്ഞിരുന്നു. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസിഡര്‍ കൂടിയാണ് ടിനി ടോം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




