അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിനതടവും പിഴയും

കോട്ടയം:അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും.പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്ക് നല്‍കണം. കോട്ടയം അഡീഷണന്‍ സെഷന്‍സ് കോടതി നാല് ജഡ്ജി എല്‍സമ്മ ജോസഫ് ആണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം തടവ് അനുഭവിക്കണം. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തിയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്.

2019 ആഗസ്റ്റ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ എത്തിയ പ്രതി വീട്ടിനുള്ളിലെ മുറിക്കുള്ളില്‍ അമ്മയെ പൂട്ടിയിട്ട് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പലതവണ ഇയാള്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.ഇതെതുടര്‍ന്ന് അടുത്ത ദിവസം മാതാവ് ചങ്ങനാശേരി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്.

ഇന്ത്യന്‍ ശിക്ഷനിയമം 376(2)(എഫ്)(എന്‍) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

Share news
error: Content is protected !!
Scroll to Top