ബ്രഡ് പക്കാവട

ബ്രഡ് പക്കാവട

തയ്യാറാക്കിയത്:ഷരീഫ

ആവശ്യമായ ചേരുവകൾ:-


ബ്രഡ് സ്ലൈസ് – 5
കടലപ്പൊടി – 1 കപ്പ് 
അരിപ്പൊടി – 2 ടീസ്പൂൺ
ഉള്ളി അരിഞ്ഞത് – 3 
പച്ചമുളക് – 3
ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷ്ണം 
കറിവേപ്പില അരിഞ്ഞത് – ഒരു ഇതൾ
മല്ലിയില അരിഞ്ഞത് – ഒരു പിടി
മുളകുപൊടി – അര ടീസ്പൂൺ
നല്ല ജീരകം, കറുവ പട്ട പൊടിച്ചത് –  അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ പൊരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ബ്രെഡ് അരികുകൾ കളഞ്ഞ് നാലായി മുറിക്കുക. ഉള്ളി, ഇഞ്ചി  ,പച്ചമുളക് , കറിവേപ്പില , മല്ലിയില എന്നിവ  കടലപ്പൊടിയും അരിപ്പൊടിയും ചേർത്തിളക്കിയതിലേക്ക് യോജിപ്പിക്കുക.   മുളകുപൊടി, ഉപ്പ്  , നല്ല ജീരകം, കറുവ പട്ട പൊടിച്ചത് ചേർത്ത് കുറേശ്ശെ വെള്ളമൊഴിച്ച് നന്നായി യോജിപ്പിക്കുക. 

പാനിൽ എണ്ണ ചൂടാക്കി മുറിച്ചു വെച്ച ബ്രഡ് കഷണങ്ങൾ ഓരോന്നായി തയ്യാറാക്കി വച്ച ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.  ചെറു ചൂടിൽ ടൊമാറ്റോ സോസ് ചേർത്ത് കഴിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top