കൊല്ലത്ത് സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്ക്

കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം. ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഫറിന് വെട്ടേറ്റു.

കടയ്ക്കല്‍ എസ്എച്ച്എം കോളേജില്‍ ബിജെപി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ അക്രമിക്കുകയായിരുന്നെന്നാണ് ആരോപണം.

അതേസമയം, ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ തങ്ങളെ അക്രമിക്കുകയായിരുന്നെന്നാണ് ബിജെപിയുടെ ആരോപണം. സംഘര്‍ഷത്തില്‍ തലയിലടക്കം പരുക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top