ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്.
കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സംഭവം.
കുത്തേറ്റ മറ്റൊരു പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില ഗുരുതരമാണ്.
കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുത്തിയത് എന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിന്റെ പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രാഥമിക വിവരം.
ആക്രമിച്ചവർ ഓടിരക്ഷപ്പെട്ടു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




