Section

malabari-logo-mobile

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

HIGHLIGHTS : കണ്ടാലറിയാവുന്ന മറ്റൊരാള്‍ വിഐപി എന്ന വിശേഷിപ്പിക്കപ്പെട്ടയാളാണ്.

കൊച്ചി ; അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപി ഹൈക്കോടതിയില്‍. പുതിയ കേസ് കെട്ടിച്ചമതാണെന്നാണ് ദിലീപിന്റെ വാദം. പഴയ കേസില്‍ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇതെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. വിചാരണ നീട്ടക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും ആരോപിക്കുന്നു.

ദിലീപിനെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, എന്നിവരും മൂന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പുതിയ കേസില്‍ ദിലീപിനെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്കമനാട്, ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റൊരാള്‍ വിഐപി എന്ന വിശേഷിപ്പിക്കപ്പെട്ടയാളാണ്.

sameeksha-malabarinews

വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും പുതിയ കേസിലുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!