ഷാക്കിറ മുഹമ്മദ് ആയി അന്ന ബെന്‍: നാരദനിലെ ക്യാരക്ടര്‍ പോസ്റ്റ് പുറത്തിറങ്ങി

ടോവിനോ തോമസും അന്നബെന്നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ആഷിഖ് അബു ചിത്രം നാരദനിലെ അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകരായ ഷാക്കിറ മുഹമ്മദ് ആയാണ് അന്ന ചിത്രത്തില്‍ എത്തുന്നത്.

പോസ്റ്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ പോസ് ചെയ്യുന്ന പോലെതന്നെയാണ് അന്ന നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു കൂട്ടം ടെലിവിഷന്‍ സെറ്റുകളിലാണ് കൊളാഷ് പോലെ ടൊവിനോയുടെ ചിത്രം തെളിയുന്നത്.

നാരദന്റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പ്രമുഖ ദേശീയമാധ്യമ പ്രവര്‍ത്തകനെ ഓര്‍മ്മിപ്പിക്കുന്നു. തരത്തില്‍ അമേരിക്കയോ, യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടോവിനോയുടെ ഡയലോഗ് ചര്‍ച്ചയായിരുന്ു.

ചിത്രം ജനുവരി 27ന് തിയ്യേറ്ററുകളില്‍ എത്തും.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിവര്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

Share news
error: Content is protected !!
Scroll to Top