സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളില്ല; ചടങ്ങുകളിൽ 50 പേർ, സ്കൂളുകൾ ഉടൻ അടക്കില്ല

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം. വിവാഹ മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈൻ ആക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിർദേശം. വാരാന്ത്യ രാത്രികാല നിയന്ത്രണങ്ങൾ ഉടനില്ല. സ്കൂളുകൾ ഉടൻ അടക്കില്ല .

വാക്സിനേഷൻ ഊർജിതമാക്കും. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകും. അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകൾ വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top