Section

malabari-logo-mobile

സമൂഹ മാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്ന സംഭവം;15 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

HIGHLIGHTS : Incident of exchanging partners through social media; 15 groups under surveillance

സമൂഹ മാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറുന്നുവെന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ 15 ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

ഈ ഗ്രൂപ്പുകളില്‍ അയ്യായിരക്കിലധിം അംഗങ്ങള്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും പിന്നീട് വീഡിയോകോള്‍ ചെയ്യുകയുമാണ് രീതി. വീടുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഇവിടെ വെച്ച് വിരുന്നൊരുക്കി ഇതിന്റെ മറവില്‍ പങ്കാളികളെ കൈമാറുകയായിരുന്നു. പലരും സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

sameeksha-malabarinews

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായവീട്ടമ്മയാണ് പരാതി നല്‍കിയത് . സഹികെട്ടാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഒമ്പത് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇതിന് ഭാര്‍ത്താവ് കൂട്ടുനിന്നെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം. ഈ വീട്ടമ്മയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വന്‍ സെക്‌സ് റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്.

സംഭവത്തില്‍ ഇതുവരെ ആറുപേര്‍ പിടിയിലായിട്ടുണ്ട്. മൂന്ന് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!