HIGHLIGHTS : Sexually speaking to a journalist; Complaint against Alencier
കൊച്ചി: നടന്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി. നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ആരോപിച്ച് റൂറല്‍ എസ്പി ഡി ശില്‍പയ്ക്കാണ് പരാതി നല്‍കിയത്.
സംസ്ഥാന ചലചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദം സൃഷ്ടച്ചിരുന്നു. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആണ്‍ക്കരുത്തുള്ള പ്രതിമ തരണമെന്നുമായിരുന്നു അലന്‍സിയറിന്റെ പ്രസ്താവന. സോഷ്യല്‍മീഡിയയില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമാണ് നടന്‍ നേരിട്ടത്.


എന്നാല്‍ പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി നടന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ വിവാദ പരാമര്‍ശം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു