Section

malabari-logo-mobile

ലാബുകള്‍ സജ്ജം; ഒന്നര മണിക്കൂറിനുള്ളില്‍ ഫലം; മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Labs set up; Results within an hour and a half

കോഴിക്കോട് : നിപാ സാമ്പിളുകള്‍ 24 മണിക്കൂറും പരിശോധിക്കാന്‍ ജില്ലയില്‍ സൗകര്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മൊബൈല്‍ ലാബില്‍ ഒരേസമയം 96 സാമ്പിള്‍ പരിശോധിക്കാവുന്ന രണ്ട് ലാബുകളുണ്ട്. ഒന്നര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. എന്‍ഐവി പൂണെയില്‍നിന്നുള്ള ബിഎസ്എല്‍ 3 സൗകര്യമുള്ള മൊബൈല്‍ ലാബ് ഉള്ളതിനാല്‍ നിപാ സ്ഥിരീകരണവും ഇവിടെവച്ചുതന്നെ സാധ്യമാണ്.

ഇതുവരെ 100 സാമ്പിളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 83 എണ്ണം നെഗറ്റീവായി. 11 എണ്ണത്തിന്റെ ഫലം വന്നിട്ടില്ല. ആറുപേര്‍ക്ക് പോസിറ്റീവായി. 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. വ്യാഴാഴ്ച 30 പേരെ പുതുതായി ചേര്‍ത്തു. 327 ആരോഗ്യ പ്രവര്‍ത്തകര്‍ പട്ടികയിലുണ്ട്. 175 പേര്‍ അടുത്ത സമ്പര്‍ക്ക പട്ടികയിലാണ്. നിയന്ത്രിത മേഖലയിലെ 10,714 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. 21 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ നാലുപേര്‍ സ്വകാര്യ ആശുപത്രിയിലും 14 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണുള്ളത്.

sameeksha-malabarinews

നിപാ രോഗികളുള്ള ആശുപത്രികള്‍ ദിവസവും രണ്ടുതവണ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മരണപ്പെട്ടവരുടെയും നിപാ പോസിറ്റീവ് ആയവരുടെയും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് സമ്പര്‍ക്ക പട്ടിക പുതുക്കും. അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെ രോഗലക്ഷണമില്ലെങ്കിലും നിപാ പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!