Section

malabari-logo-mobile

ബേപ്പൂര്‍ മണ്ഡലത്തില്‍ നിപ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

HIGHLIGHTS : Nipa vigilance activities started in Beypur constituency

കോര്‍പ്പറേഷന്‍ പരിധിയില്‍ ചെറുവണ്ണൂരില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തിന് മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് നേതൃത്വം നല്‍കി.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉടനീളം സ്വീകരിക്കേണ്ട മറ്റ് പ്രതിരോധ നടപടികളെ കുറിച്ച് യോഗം അവലോകനം നടത്തി. പ്രതിരോധ നടപടികള്‍ കൃത്യമായി ഉറപ്പുവരുത്താന്‍ മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

sameeksha-malabarinews

മേയര്‍ ഡോ. ബീന ഫിലിപ്പ് , മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി റസാക്ക്, രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, ജില്ലാ കലക്ടര്‍ എ ഗീത, ഹെല്‍ത്ത് മിഷന്‍ ഡിപി എം ഡോക്ടര്‍ ഷാജി, ജില്ലാ പോലീസ് കമ്മീഷണര്‍ ബൈജു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!