തിരൂരില്‍ നാലാംക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പോലീസ്‌ തിരയുന്നു.


തിരൂര്‍  ആലത്തിയൂരിനടുത്ത്‌ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ പോലീസ്‌ കേസെടുത്തു. അന്വേഷണം ആരംഭിച്ചതോടെ പൂഴിക്കുന്ന്‌ സ്വദേശിയായ അഷറഫ്‌ ഒളിവില്‍ പോയിരിക്കുകയാണ്‌.

ശാസ്‌ത്രമേളയോടനുബന്ധിച്ച്‌ അധ്യാപകന്റെ വീട്ടിലേക്ക്‌ ഉപകരണങ്ങള്‍ എടുക്കാന്‍ കൊണ്ടുപോയ സമയത്ത്‌ വീട്ടില്‍ വച്ചും പിന്നീട്‌ ബൈക്കില്‍ വെച്ചും കുട്ടിയോട്‌ ലൈംഗിക ഉദ്യേശത്തൊടെ അപമര്യാദയായി
പെരുമാറുകയായിരുന്നു. ശാസ്‌ത്രമേള കഴിഞ്ഞ്‌ വീട്ടിലെത്തിയ കുട്ടി ചേച്ചിയോട്‌ ഇതിനെ കുറിച്ച്‌ പറഞ്ഞേതോടെയാണ്‌ വീട്ടുകാര്‍ സംഭവമറിയുന്നത്‌ തുടര്‍ന്ന പോലീസില്‍ പരാതിപ്പെടുകയായിരുന്നു..

രാവിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിലെത്തിത്‌ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന ചേര്‍ന്ന പിടിഐ യോഗം അധ്യാപകനെതിരെ ശക്തമായ നടപടി ആവിശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ മാനേജ്‌മെന്റ്‌ അധ്യാപകനെ സസ്‌പെന്റ്‌ ചെയതു

Share news
error: Content is protected !!
Scroll to Top