മൂന്നിയൂര്‍ മാര്‍ച്ചിലെ സംഘര്‍ഷം;ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മാനേജരുടെ വീട്ടിലേക്ക്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ അബ്‌ദുള്‍ മജീദ്‌, നെടുവ മേഖല സെക്രട്ടറി അഫ്‌താബ്‌ എന്നിവരെ തിരൂരങ്ങാടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇന്നലെ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ നേതാവും, സിപിഐഎം ഏരിയാ കമ്മറ്റിയംഗവുമായ പ്രിന്‍സ്‌ കുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ്‌ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കൂടാതെ പാറക്കടവ്‌ ഇര്‍ഷാദ്‌സ്‌ബിയാന്‍ മദ്രസ്സക്ക്‌ കല്ലെറിഞ്ഞു എന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്‌.

സംഭവം നടന്ന ദിവസം അറസ്റ്റിലായ 17 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ്‌ ചെയ്‌തിരുന്നു.

Share news
error: Content is protected !!
Scroll to Top